Breaking News

'കെ ഫോൺ പദ്ധതിയിൽ മുഴുവൻ വായനശാലക്കും സൗജന്യ കണക്ഷൻ അനുവദിക്കണം': വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ പനത്തടി പഞ്ചായത്ത് സമിതി


രാജപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതിയിൽ മുഴുവൻ വായനശാലക്കും  സൗജന്യ കണക്ഷൻ അനുവദിക്കണമെന്ന്  വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ പനത്തടി പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്ക് ജോയിൻ്റ് സെക്രട്ടറി ബി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ജി എസ് രാജീവ് അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗം പത്മനാഭൻ മാച്ചിപ്പള്ളി,പി എം ബേബി, ഗീത രാജൻ മാച്ചിപ്പള്ളി, രാധ ബാബു, അനിതാ ദിനേശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സമിതി കൺവീനർ എ കെ രാജേന്ദ്രൻ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

No comments