Breaking News

കൂരാംകുണ്ട് "വി കിങ്‌സ് " പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചികിത്സാധന സഹായം കൈമാറി


വെള്ളരിക്കുണ്ട് : കൂരാംകുണ്ടിൽ പ്രവർത്തിക്കുന്ന വി കിങ്‌സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചികിത്സാ ധന സഹായം കൈമാറി. കാറളത്തെ ജോയൽ ജോബിയുടെ ചികിത്സാ ഫണ്ടിലേക്കാണ് സംഘം ഭാരവാഹികൾ തുക കൈമാറിയത്. ഈയിടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനായി കൂരാംകുണ്ടിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു അതിൽ നിന്ന് കിട്ടിയ തുകയുടെ ഒരു ഭാഗമാണ് കൈമാറിയത്. ബാക്കി തുക മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും സംഘം ഭാരവാഹികൾ അറിയിച്ചു

No comments