Breaking News

കോടതി മുറിയിൽ പരാതിക്കാരിയെ പ്രതി അടിച്ചുവീഴ്ത്തി രാജപുരം പെരുമ്പള്ളിയിലെ സീതാരാമന്റെ ഭാര്യ ജാനകിയാണ് അടിയേറ്റ് ചികിത്സയിലുള്ളത്


കാഞ്ഞങ്ങാട്: സ്വകാര്യഅന്യായവുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ പരാതിക്കാരിയെ എതിർകക്ഷി കോടതിമുറിയിൽ അടിച്ചുവീഴ്ത്തി.

രാജപുരം പെരുമ്പള്ളിയിലെ സീതാരാമന്റെ ഭാര്യ ജാനകി(54) യെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റര കോടതിയിൽ വെച്ച് എതൃകക്ഷിയും ബന്ധുവുമായ രാഘവൻ അടിച്ചുപരിക്കേൽപ്പിച്ചത്. ഇരുവരും സംബന്ധിച്ച സ്വത്ത് തർക്കത്തിൽ ജാനകി കോടതിയിൽ നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശ പ്രകാരമാണ് ജാനകി കോടതിയിലെത്തിയത്. എതിർകക്ഷിയായ രാഘവനെതിരെ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് രാജപുരം പോലീസും കോടതിയിലെത്തിച്ചു. കോടതി മുറിക്കുള്ളിൽ ജാനകിയെ കണ്ടപ്പോഴാണ് രാഘവൻ ഒരു പ്രകോപനവുമില്ലാതെ ജാനകിയെ അക്രമിച്ചത്. കൈകൊണ്ട് തലക്ക് അടിയേറ്റ ജാനകി കോടതിമുറിക്കുള്ളിൽ കുഴഞ്ഞുവീണു. ഉടൻ ബന്ധുക്കൾ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കോടതി അലക്ഷ്യത്തിന് രാഘവന്റെ പേരിൽ മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തു.

No comments