Breaking News

മലയോര ഹൈവേയ്ക്ക് രൂപംകൊടുത്ത ജോസഫ് കനകമൊട്ടയുടെ സ്മരണക്കായി ശിൽപമൊരുങ്ങുന്നു കോളിച്ചാൽ പതിനെട്ടാംമൈൽ റോഡിന് സമീപത്തായാണ് ശിൽപം ഒരുങ്ങുന്നത്.


രാജപുരം : മിടുക്കനായ ഭൂമിശാസ്ത്ര വിദ്യാര്‍ഥിയുടെ ഭാവനയില്‍പ്പോലും വിരിയാത്ത പാതകൾ രൂപപ്പെടുത്തി മലയോര ഹൈവേയ്ക്ക് രൂപംകൊടുത്ത ജോസഫ് കനകമൊട്ടയുടെ സ്മരണക്കായി ശിൽപമൊരുങ്ങുന്നു . മഞ്ചേശ്വരത്തെ നന്ദാരപ്പദവുമുതല്‍ പാറശാല വരെ 800 കിലോമീറ്റര്‍ ദൂരത്തിൽ പൂർത്തിയാകുന്ന മലയോര ഹെെവേയെന്ന ആശയം രൂപപ്പെടുത്തിയ കനകമൊട്ടയുടെ സ്മരണക്കായി ഹൈവേ കടന്നു പോകുന്ന കോളിച്ചാൽ പതിനെട്ടാംമൈൽ റോഡിന് സമീപത്തായാണ് വെങ്കല ശിൽപം ഒരുങ്ങുന്നത്.
കാഞ്ഞങ്ങാട് –കാണിയൂർ റെയിൽപാത എന്ന ആശയവും മുന്നോട്ടുവെച്ചത് ഇദ്ദേഹമാണ്. കുടുംബത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം ശിൽപമൊരുക്കാൻ രണ്ടുമാസംമുമ്പ് പതിച്ചു നൽകിയിരുന്നു. ഈ സ്ഥലത്താണ് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ശിൽപമൊരുങ്ങുന്നത്. ചിത്രൻ കുഞ്ഞിമംഗലമാണ് ശിൽപി. ശിൽപത്തിന്റെ ആദ്യഘട്ട പ്രവൃത്തി കുഞ്ഞിമംഗലത്ത് ആരംഭിച്ചു. ഒന്നര മാസം കൊണ്ട് പൂർത്തിയാകും.


No comments