Breaking News

കെ സി ഇ എഫ് വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് കേരളാ ബാങ്കിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി


വെള്ളരിക്കുണ്ട്: കെ സി ഇ എഫ് വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ വെള്ളരിക്കുണ്ട് ശാഖയിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ഉത്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ്‌ ബെന്നി ഫ്രാൻസിസ്, സെക്രട്ടറി രതീഷ് കൊന്നക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി. കർഷകർക്കുള്ള വായ്പ മുൻ സർക്കാർ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി പലിശ രഹിത വായ്പ ഒഴിവാക്കി 6% പലിശ വാങ്ങുന്നത് കർഷക ജനതയോടുള്ള വെല്ലു വിളിയാണ് എന്ന് യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ഹരീഷ് പി നായർ പറഞ്ഞു. ജനഹിതമുക്കൊണ്ട് കൊണ്ട് ഇനിയും സമരമുഖത്ത് ഉണ്ടാകും എന്ന് കെ സി ഇ എഫ് താലൂക്ക് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

No comments