Breaking News

'സഹകരണ ജീവനക്കാർക്ക് മെഡിസിപ്പ് പദ്ധതി നടപ്പിലാക്കണം': കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ഏരിയാ സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: സഹകരണ ജീവനക്കാർക്ക് മെഡിസി പ്പ് പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചോയ്യങ്കോട് ഏ കെ.കുഞ്ഞിക്കണ്ണൻ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു   ജില്ലാ ജനറൽ സെക്രട്ടറി   സാബു .എബ്രഹാം ഉൽഘാടനം ചെയ്തു കെ.രാജൻ എം.വി. ലൈല കെ.വി.രഞ്ജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. ഭാസ്ക്കരൻ കെ.വി തങ്കമണി ബി. മോഹനൻ, എം.പൂമണി ,പി. ആർ ബാലകൃഷ്ണൻ,കെ.രഘു,കെ രാജൻ,പി.രാജേഷ്, കെ.വി ബാലൻ എന്നിവർ സംസാരിച്ചു. രാജൻ കുണിയേരി രക്ക്ത സാക്ഷി പ്രമേയവും കെ.പി.സതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച ടി.ജി. ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി പാറക്കോൽ രാജൻ സ്വാഗതവും എൻ.വി. സുകുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.രാജൻ. പ്രസിഡണ്ട് എം.വി.ലൈല, കെ.വി. രഞ്ജിത്, എൻ.വിനോദ് കുമാർ, കെ.വി.ശശീധരൻ സി. മോഹനൻ (വൈ.പ്രസിഡണ്ടുമാർ) കെ.രഘു (സെക്രട്ടറി) കെ.പി.സതീശൻ, രാജൻ കുണിയേരി സി.രജനി, വി.രാജേഷ് കെ.രാജൻ (ജോ.സെക്രട്ടറി മാർ ) കെ.വി.ബാലൻ ട്രഷറർ)

No comments