ഓട്ടോ ഓടിക്കുമ്പോൾ ഹെൽമറ്റ് വച്ചില്ല; ഡ്രൈവർക്ക് പിഴ! 500 രൂപയാണ് പെറ്റി ലഭിച്ചത്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ തുളസീധരനാണ് ഓട്ടോറിക്ഷയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തിയത്. 500 രൂപയാണ് പെറ്റി ലഭിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ ഓട്ടോ സൈഡിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു പൊലീസ് പിഴയിട്ടത്. അല്പം കഴിഞ്ഞപ്പോൾ തുളസിധരന്റെ മൊബൈലിൽ പിഴ അടയ്ക്കാനുള്ള സന്ദേശം എത്തി. ഉടനെ അടുത്തുള്ള അക്ഷയ സെന്ററിലെത്തി തുളസീധരൻ പിഴ അടച്ചു. ശേഷം രസീത് കൈയ്യിൽ കിട്ടിയപ്പോഴാണ് ഹെൽമറ്റ് വയ്ക്കാത്തതിനാണ് പിഴയെന്ന് മനസിലായത്.
No comments