Breaking News

ബസും ലോറിയും കൂട്ടിയിടിച്ച് കണ്ണൂരിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി


കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. ഞാണിക്കടവ് സ്വദേശി മുഹമ്മദ് സാബിക്ക് ആണ് മരിച്ചത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മരിച്ച സാബിക്കിനെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ഇന്ന് രാവിലെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.45-ഓടെയാണ് അപകടം. മണിപ്പാലില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി കണ്‍ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗള്‍ഫിലായിരുന്ന സാബിക്ക് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ നിന്നും സുഹൃത്ത് ഏല്‍പ്പിച്ച സാധനം കൊടുക്കുന്നതിന് ബസില്‍ പോവുന്നതിനിടെയാണ് സാബിക്കിന്റെ ആകസ്മിക മരണം. ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫാത്തിമ, ഹാജിറ.


No comments