Breaking News

മാങ്ങോടുള്ള ഭക്ഷ്യസംഭരണ ഗോഡൗൺ പടന്നക്കാടേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം താലൂക്ക് പരിധിയിൽ തന്നെ ഗോഡൗൺ നിലനിർത്തണം ; വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം സമാപിച്ചു . ആർടി ഓഫീസ് അടക്കം പതിനാലോളം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യപ്രദമായി വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവിൽ സ്റ്റേഷൻ പണി തീർന്ന് രണ്ടുവർഷം ആയിട്ടും ആർടി ഓഫീസ് നിലവിൽ ഭീമമായ വാടക കൊടുത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിൽ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും അധികൃതർ അനാസ്ഥ കാട്ടുന്നു ഈ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് എംഎൽഎ ഈ ചന്ദ്രശേഖരൻ യോഗത്തിൽ അറിയിച്ചു.

                    നിലവിൽ മാങ്ങോട് പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ഭക്ഷ്യസംഭരണ  ഗോഡൗൺ പടന്നക്കാട് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം സുരക്ഷിതത്വമുള്ള ഉചിതമായ കെട്ടിടം കണ്ടെത്തി താലൂക്ക് പരിധിയിൽ തന്നെ ഗോഡൗൺ നിലനിർത്തണം. വെസ്റ്റേളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിലിനെ ചുമതലപ്പെടുത്തി.

                        സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ അനുവദിക്കപ്പെട്ടതിലും 9 കിന്റൽ അരി സ്റ്റോക്കിൽ അധികം കണ്ടെത്തിയ റേഷൻ കടയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.  ടൗണുകളിലും പിഡബ്ല്യുഡി റോഡ് സൈഡുകളിലും ജനങ്ങൾക്കും വൈദ്യുതി ലൈനിനും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ സമയബന്ധിതമായി മുറിച്ചു മാറ്റണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.


               കോളംകുളത്തെ ബിഎസ്എൻഎൽ വർക്ക് ഉടൻ ആരംഭിക്കും എന്നും പ്ലാനിൽ ഉൾപ്പെട്ട മൂന്ന് മീറ്റർ റോഡ് ഒഴിവാക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും  തഹസിൽദാർ അറിയിച്ചു. എംഎൽഎ ഈ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ പി വി മുരളി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇസ്മായിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു കൊഹിനൂർ, ബിജു തുളിശ്ശേരി, ബെന്നി നാഗമറ്റം, ആൻഡക്സ് കളരിക്കൽ, വകുപ്പുതല ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

No comments