വെസ്റ്റ് എളേരി ബാങ്കിന്റെ അഗ്രി കോംപ്ലക്സ് സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന്റെ ഭീമനടിയിൽ പൂർത്തീകരിച്ച അഗ്രി കോംപ്ലക്സ് ഉത്ഘാടനം ചെയ്തു
സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവനാണ് വെസ്റ്റ് എളേരി സർവീസ്സഹകരണബാങ്കിന്റെ സ്വപ്ന പദ്ധതിയായ അഗ്രി കോംപ്ലക്സ് ഉത്ഘാടനം ചെയ്തത് .പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വെസ്റ്റ് എളേരി ബാങ്ക് എല്ലാപരിമിതികളും പ്രതിബദ്ധങ്ങളും മറികടന്ന് ജില്ലയിൽ തന്നെ മികച്ച ആറു ശാഖകളുമായി ക്ലാസ് വൺ ബാങ്കായി ഉയർന്നു. നബാർടിന്റെ ധന സഹായത്തോടെ മലയോര കർഷകർക്ക് ഉപകാരപ്രദമാകുന്ന സംരംഭമാണ് അഗ്രി കോംപ്ലക്സ്.
കാർഷിക വിളകളുടെ വിപണനകേന്ദ്രം. കാർഷിക വിളകളുടെ സംഭരണം. കാർഷിക പരിശീലനകേന്ദ്രം. കാർഷിക നേഴ്സറി. വളം ഡിപ്പോ തുടങ്ങി കർഷകർക്ക് ഉപകാരപ്രദമാകുന്ന സംരംഭങ്ങളാണ് അഗ്രികോംപ്ലക്സിൽ ഉണ്ടാവുക..
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കലാ സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു .
No comments