Breaking News

എടത്തോടെ ചിക്കൻ സെൻ്റർ ഉടമ ഫാമിൽ ഷോക്കേറ്റ് മരിച്ച നിലയിൽ


പരപ്പ: പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപറമ്പിൽ റോയി (62) എടത്തോട് പയാളത്തെ കോഴിഫാമിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യയാണ് ഇലക്ട്രിക്ക് വയറിൽ കുടുങ്ങിയ നിലയിൽ റോയിയെ കാണുന്നത്.
ഭാര്യയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടികൂടിയപ്പോഴേക്കും റോയ് മരിച്ചിരുന്നു. എടത്തോട് ടൗണിൽ ചിക്കൻ സെന്റർ നടത്തിവരികയായിരുന്നു.
ഭാര്യ: ഷൈല. മക്കൾ: ലിന്റു, ലിയ.

No comments