Breaking News

ഉമ്മൻചാണ്ടിക്ക് പ്രണാമമർപ്പിച്ച് ബളാൽ അരിങ്കൽ പ്രിയദർശിനി ക്ലബ്ബിന്റെ സേവനം


ബളാൽ: ജനകീയനും അനശ്വരനുമായ ഉമ്മൻ ചാണ്ടിക്ക് പ്രണാമവുമായി ഒരു കൂട്ടം യുവാക്കൾ സേവന പ്രവർത്തനവുമായി രംഗത്തിറങ്ങിയത് ശ്രദ്ധേയമായി. അരീങ്കല്ല് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് മാതൃകയായത്.  കാലവർഷത്തിൽ തകർന്ന ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെടുന്ന അത്തിക്കടവ് - അരീങ്കല്ല് റോഡ് അരികിലെ  കാടുകളും മരകൊമ്പുകളും കൊത്തിമാറ്റി ഗതാഗതയോഗ്യമാക്കി. കെ.ബിനു. ടി.ജി. അജേഷ് .  കെ.അജയൻ. ടി.ജി. സുധീഷ് . ടി.ജി.രാജേഷ് . കെ. സുധീഷ്, ആർ.രാജേഷ്, പി.കെ.ദേവരാജ്,  ആർ.ടി.രഞ്ജിത് കുമാർ, ആർ.ടി.രഞ്ജിഷ് കുമാർ, പി.രാഘവൻ, കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

No comments