Breaking News

തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനം നടത്തിയവരെ ആദരിച്ചു


വെള്ളരിക്കുണ്ട് :  തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ ഉണ്ടായ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ക്ഷേത്ര പരിധിയിലെ മുഴുവൻ വീടുകളിൽ ദിവസങ്ങളോളം കുടിവെള്ളം വിതരണം ചെയ്തിരുന്നു .  ഈ പ്രദേശത്ത് ആവശ്യത്തിന് കുടിവെള്ളം ഒരു പ്രതിഫലവും പറ്റാതെ നൽകി സഹായിച്ച കീഴ്മാല വി.കെ ഗോവിന്ദൻ നായരേയും കുടിവെള്ളം വിതരണം എറ്റവും സുഗമമായി നടത്തുന്നതിന് എല്ലാം വിധസഹായവും ചെയ്ത് തന്ന വാഹനത്തിന്റെ ഡ്രൈവർ സുധീഷിനേയും തോളേനി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്ര കമിറ്റി ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എം.പി പത്മനാഭന്റ അദ്ധ്യക്ഷതയിൽ ക്ഷേത്രത്തിന്റെ മുഖ്യ രക്ഷാധികാരി അഡ്വ.കെ.കെ.നാരായണൻ ഉൽഘാടനം ചെയ്ത് വിശിഷ്ടാതിഥികളെ ആദരിച്ചു. ട്രഷർ കെ.വി ശശികുമാർ, സെക്രട്ടറി പി.പവിത്രൻ , ബി.ദാമോദരൻ, മാതൃ സമിതി പ്രസിഡണ്ട് കെ. ഓമന എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ദിലീപ് തലയടുക്കം , ഡ്രൈവർ സുധീഷ് എന്നിവർ മറുപടി പ്രസംഗം നടത്തി. ക്ഷേത്ര കമിറ്റി ജനറൽ സെക്രട്ടറി കെ.ഗംഗാധരൻ സ്വാഗതവും ടി.വി മനോജ് കുമാർ നന്ദിയും പറഞ്ഞു.

No comments