Breaking News

ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണം ; പരപ്പ ടോപ്ടെൻ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


പരപ്പ : പരപ്പ ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടോപ്ടെൻ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം പരപ്പയിൽ വെച്ച് ചേർന്നു.  

പുതിയ ഭാരവാഹികളായി ഷൈജൻ ചാക്കോ  പ്രസിഡന്റ്, അജയകുമാർ സെക്രട്ടറി , കുട്ടികൃഷ്ണൻ  ട്രെഷറർ എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തിൽ അരങ്ങേറുന്ന ക്രിമിനൽ കൊലപാതക കേസുകളിലടക്കം ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക്  പ്രത്യേക തിരിച്ചറിയൽ കാർഡും പോലീസ് ക്ലീറൻസ്  സർട്ടിഫിക്കറ്റും നിർബന്ധമാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

No comments