Breaking News

നിർമ്മാണത്തിലുള യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് തീവെച്ചു


ബേക്കൽ: നിർമ്മാണത്തിലിരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് തീവെച്ചു. പള്ളിക്കര അർബൻ സഹകരണ സംഘം ജീവനക്കാരൻ സുജിത്തിന്റെ വീടിനാണ് തീവെച്ചത്. മുൻവശത്തെ വാതിലും കട്ടിലയും കത്തി. ശുചിമുറിയിലെ ക്ലോസറ്റുകളും കുഴൽകിണറിന്റെ വയറുകളും നശിപ്പിച്ചു. വീടിന്റെ ടൈൽസ് പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. സുജിത്ത് കുറച്ച് അകലെയാണ് താമസം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

No comments