സ്‌കൂളിൽ മരം വീണ് മരണപ്പെട്ട വിദ്യാർഥിനി അയിഷത്ത് മിൻഹയുടെ കുടുംബത്തിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ സംസ്ഥാന സർക്കാറിന്റെ ധനസഹായം കൈമാറി
അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മരം വീണ് മരണപ്പെട്ട വിദ്യാര്‍ഥിനി അയിഷത്ത് മിന്‍ഹയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം കൈമാറി. വിദ്യാര്‍ഥിനിയുടെ പിതാവ് പി.എം യൂസഫിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നാല് ലക്ഷം രൂപ കളക്ടറുടെ ചേംബറില്‍ വെച്ച് കൈമാറി. എം.എല്‍എമാരായ എന്‍.എ നെല്ലിക്കുന്ന,് സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ്. കെ കൈനിക്കര, മഞ്ചേശ്വരം തഹസില്‍ദാര്‍ ടി.സജി തുടങ്ങിയവര്‍ സന്നിഹിതരായി.
No comments