മാനിഷാദ; മണിപ്പൂർ ശാന്തിക്കായ് വെള്ളരിക്കുണ്ടിൽ ഏകദിന ഉപവാസം നാളെ
വെള്ളരിക്കുണ്ട്: മണിപ്പൂരിൽ ശാശ്വത സമാധാനം എത്രയും വേഗം കൈവരിക്കുന്നതിനായ് വെള്ളരിക്കുണ്ട് പൗരസമിതിയുടെ നേതൃത്വത്തിൽ നാളെ (ഞായറാഴ്ച) ഏകദിന ഉപവാസം നടത്തുന്നു. ആലോചന യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോസ് വടക്കേപറമ്പിൽ, ഹരീഷ് പി.നായർ, എം.ജെ ലോറൻസ് ,ബേബി ചെമ്പരത്തി, ആനന്ദ് സാരംഗ്, ബെന്നി പ്ലാമൂട്ടിൽ, സിബിറോയൽ, ജിൻസ് കിഴക്കേൽ, എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് പൗരസമിതി കോഡിനേറ്റർ ജോർജ് തോമസ് സ്വാഗതവും ട്രഷറർ ജിമ്മി ഇടപ്പാടി നന്ദിയും പറഞ്ഞു.
നാളെ ഞായറാഴ്ച നടക്കുന്ന ഏകദിന ഉപവാസം ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ ഇൻ ചാർജ് എം.രാധാമണി ഉദ്ഘാടനം ചെയ്യും പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിക്കും. തലശേരി അതിരുപത വികാരി ജനറൽ റവ.ഫാദർ ജോസഫ് ഒറ്റപ്ളാക്കൽ മുഖ്യാഥിതി ആയിരിക്കും സമാപന സമ്മേളനത്തിൽ ഉപവാസം അനുഷ്ഠിക്കുന്നവർക്ക് വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഫാദർ ഡോ.ജോൺസൺ അന്ത്യാംകുളം നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിക്കും
No comments