Breaking News

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും സർവ്വതും നഷ്ടമായ എണ്ണപ്പാറ പാത്തിക്കരയിലെ ജോയിയുടെ കുടുംബത്തിന് കൈത്താങ്ങായി സേവാദൾ പ്രവർത്തകർ


എണ്ണപ്പാറ: എണ്ണപ്പാറ പാത്തിക്കരയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കൃഷികൾ പൂർണമായും നഷ്ടപ്പെട്ട ജോയി പ്രാക്കുഴിയുടെ കുടുംബത്തിന് സഹായവുമായി സേവാദൾ, കോൺഗ്രസ് പ്രവർത്തകർ.

സേവാദൾ ജില്ലാ വൈസ് ചെയർമാൻ ജിജോമോൻ കെ സി, കാലിച്ചാനടുക്കം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ അഡ്വ. ഷീജ, രാജീവൻ ചീരോലിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിബിൻ ജെയിംസ്, കോടോം ബെളൂർ മണ്ഡലം ട്രെഷറർ ജെയിൻ മുക്കുഴി, തോമസ് മുരിങ്ങയിൽ, തമ്പാൻ നായർ, ബാലകൃഷ്ണൻ നായർ, വിദ്യ, ബേബി കാട്ടുപറമ്പിൽ, ജോജോ പാലത്തിങ്കൽ, ഔസേപ്പച്ചൻ നിരപ്പിൽ തുടങ്ങിയവർ 1മാസത്തേക്ക് കുടുംബത്തിനാവശ്യമായ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകി. ആകെയുണ്ടായിരുന്ന കൃഷിയിൽ നിന്നുള്ള വരുമാനം നഷ്ടപ്പെട്ട നിത്യരോഗിയായ മകളുൾപ്പെടുന്ന കുടുംബം പ്രതിസന്ധിയിലായിരുന്നു. നിരാശയിലായ കുടുംബത്തിന് ഉടനടി സഹായവുമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്ക് ജോയി പ്രാക്കുഴി നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും നാശ നഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

No comments