Breaking News

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ 12 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയുമടയ്ക്കാൻ ശിക്ഷിച്ചു


കാസർകോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ 12 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയുമടയ്ക്കാൻ ശിക്ഷിച്ചു. അഡൂരിലെ മുഹമ്മദലി (56)യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി അധികതടവ് അനുഭവിക്കണം.

2017 ഓഗസ്റ്റിലാണ് സംഭവം നടന്നത്. പട്ടികവർഗവകുപ്പിന്റെ പ്രീ-മെട്രിക് ഹോസ്റ്റലിലെ വാർഡനായ പ്രതി അന്തേവാസികളായ ആൺകുട്ടികളെ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബദിയഡുക്ക പോലീസെടുത്ത കേസിൽ തുടക്കത്തിൽ അന്വേഷണം നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടറായിരുന്ന ബാബു പെരിങ്ങേത്തും തുടർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ്.എം.എസ്.) ഡിവൈ.എസ്.പി.യായിരുന്ന കെ.ഹരിശ്ചന്ദ്ര നായ്ക്കുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി.


No comments