Breaking News

കൊന്ന് കുഴിച്ചുമൂടിയെന്ന് അഫ്സാന; 'മരിച്ച' നൗഷാദ് ചിരിയോടെ പോലീസ് സ്റ്റേഷനിൽ


കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. കാണാതായ നൗഷാദിനെ ഒരു വര്‍ഷത്തിന് ശേഷം ഇന്ന് തൊടുപുഴയില്‍ കണ്ടെത്തി.കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കെയാണ് നൗഷാദിനെ പോലീസ് ജീവനോടെ കണ്ടെത്തിയത്. ഇടുക്കി തൊമ്മന്‍ കുഞ്ഞില്‍ നിന്ന് കണ്ടെത്തിയ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.



ആറ് മാസം മുന്‍പ് പോലീസിന് അഫ്‌സാന നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്

രണ്ട് വര്‍ഷം മുന്‍പ് 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുന്നത്. അന്ന് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. പോലീസിന് ആറ് മാസം മുന്‍പ് അഫ്‌സാന നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. നൗഷാദിനെ അടൂര്‍ ഭാഗത്ത് വെച്ച്‌ കണ്ടെന്നായിരുന്നു അഫ്‌സാന പൊലീസിനോട് പറഞ്ഞത്.




കേസിന്റെ തുടക്കം തൊട്ട് അഫ്‌സാനയുടെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന മറ്റൊരു മൊഴി അഫ്‌സാന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണയാണ് ഇവര്‍ മൊഴി മാറ്റിപ്പറഞ്ഞത്.




ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്ബോള്‍ നൗഷാദിനെ തലക്കടിച്ചു കൊന്നുവെന്നാണ് അഫ്‌സാന നല്‍കിയ മൊഴി. 2021 നവംബര്‍ നാലിന് വഴക്കിനെ തുടര്‍ന്ന് നൗഷാദിനെ കൊല്ലുകയായിരുന്നുവെന്ന് അഫ്‌സാന മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടയിലാണ് നൗഷാദിനെ തൊടുപുഴയില്‍ വച്ച്‌ കണ്ടെത്തിയത്. തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ നിന്നും നൗഷാദിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. തെളിവ് നശിപ്പിക്കല്‍ പോലീസിനെ കബളിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായാണ് നിലവില്‍ അഫ്‌സാന.




മടങ്ങിയെത്തിയെങ്കിലും ഭാര്യയുടെ കൂടെ താമസിക്കാന്‍ താത്പര്യമില്ല എന്ന് നൗഷാദ് മാധ്യമങ്ങളോടും പോലീസിനോടും പ്രതികരിച്ചു. ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നതായും നൗഷാദ് പറഞ്ഞു. ഒന്നര വര്‍ഷമായി തൊമ്മന്‍കുത്തിലുണ്ടായിരുന്നു. അവിടെ 10 ഏക്കര്‍ സ്ഥലമുള്ള ഉടമയ്ക്ക് കീഴില്‍ പണിക്കാരനായി ജീവിക്കുകയായിരുന്നു. ഭാര്യയുടെ മര്‍ദ്ദനം ഭയന്ന് ഇറങ്ങി പോന്നതാണാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നില്ല.ഭാര്യ എന്തുകൊണ്ടാണ് കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞതെന്ന് അറിയില്ല. ഭാര്യയും ഭാര്യ വിളിച്ചുകൊണ്ടുവരുന്നവരും തന്നെ മര്‍ദിച്ചിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

No comments