Breaking News

മലയോര മേഖലയിൽ പല സ്ഥലത്തും പന്നിപ്പനി കണ്ടെത്തിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്


വെള്ളരിക്കുണ്ട് : മലയോര മേഖലയിൽ പല സ്ഥലത്തും H1N1 അഥവാ പന്നിപ്പനി കണ്ടെത്തിയിട്ടുണ്ട്. ഗർഭിണികളും മറ്റ് അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരും കൂടുതൽ ശ്രദ്ധിക്കുക.  മരണകാരണമാണ് ഈ അസുഖം . ആയതിനാൽ വൈദ്യ സഹായം തേടണം. ഗർഭിണികൾ ചുമ ഉണ്ടായാലുടനെ ഡോക്ടറെ കണ്ട് നിർദ്ദേശപ്രകാരം മരുന്ന് കഴിക്കണം. ഇൻഫ്ളുവൻസാ ,ജലദോഷപ്പനി ലക്ഷണങ്ങൾ കാണിക്കുന്ന ഈ രോഗം വായുവിലൂടെയാണ്  പടരുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരും.

സാധാരണ ഒരു വൈറൽ പനിപോലെയാണ് ലക്ഷണങ്ങൾ പനി, ശരീരവേദന, തൊണ്ടവേദന, തലവേദന, കഫമില്ലാത്ത വരണ്ട ചുമ,ക്ഷീണവും വിറയലും, ചിലപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായേക്കാം.സങ്കീർണതകൾ അഥവാ complications ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക 

രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങൾ

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീല നിറമാവുക ഓർമക്കുറവ്, അപസ്മാരം, സ്വഭാവവ്യതിയാനങ്ങൾ

ചികിത്സ

ഒസൾട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്ന് വളരെ ഫലപ്രദമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നടത്തുക.


എങ്ങിനെ പ്രതിരോധിക്കാം

...വീടുകളിൽ....

രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം തേടണം. രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽത്തന്നെ തുടരണം. യാത്രകളുംമറ്റും ഒഴിവാക്കുക. വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈകഴുകാൻ മറക്കരുത്. മാസ്ക് ധരിക്കുക.

രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവർചെയ്യുക. രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.

രോഗി ഉപയോഗിക്കുന്ന വസ്തുക്കളും തുണികളുംമറ്റും ശരിയായി മറവുചെയ്യുക. ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക

ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങൾ രോഗിയിൽ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക അപകടസാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.

സ്കൂളുകളിൽ

രോഗം പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ സ്കൂൾ അസംബ്ലി അത്യാവശ്യമുള്ളപ്പോൾ മാത്രം നടത്തുക  കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകർ ശ്രദ്ധിക്കണം 

അധ്യാപകർക്കോ മറ്റുജീവനക്കർക്കോ അസുഖം വന്നാൽ വീട്ടിൽത്തന്നെയായിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ സ്കൂളുകളിൽ പോകരുത്

കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും കവർ ചെയ്യാൻ പഠിപ്പിക്കണം മാസ്ക് ഉപയോഗിക്കുക

രോഗ സ്ഥിരീകരണത്തിനായി തൊണ്ടയിൽ നിന്നുള്ള സ്രവം പരിശോധനക്കയക്കും. 


തയ്യായാക്കിയത് : അജിത് സി ഫിലിപ്പ്, ഹെൽത്ത് ഇൻസ്പക്ടർ, നിരോഷ വി ,ജൂ ഹെൽത്ത് ഇൻസ്പക്ടർ ബ്ളോക്ക് കുടുംബാരോഗ്യകേന്ദ്രം വെള്ളരിക്കുണ്ട്.

*കടപ്പാട് :  ഡോ ഷിനിൽ വി ,

ശ്വാസകോശ രോഗ വിദഗ്ധൻ, ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട്*

No comments