Breaking News

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ ഗ്രൂപ്പ്‌ അഡ്മിനെതിരെ ജില്ലയിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു


കാഞ്ഞങ്ങാട് : വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷ വീഡിയോ പോസ്റ്റ്‌ ചെയ്തതിനാൽ ഗ്രൂപ്പ്‌ അഡ്മിനെതിരെ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുമ്പ് നിർമ്മിച്ച ഒരു വീഡിയോ, വിദ്വേഷവും പ്രകോപനപരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് കാഞ്ഞങ്ങാട്  റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയിരുന്നു. 

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS അറിയിച്ചു.

No comments