മാലിന്യ മുക്ത നവകേരളം: ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി
കള്ളാർ: മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉത്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത പി യുടെ അധ്യഷതയിൽ സി ഡി എസ് പൊതുസഭയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ അവർകൾ നിർവഹിച്ചു വാർഡ് മെമ്പർ മാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ഹരിത റീപോർട്ടിങ് നടത്തി ജൂലൈ 15 നകം നൽകാൻ തീരുമാനിച്ചു. പഞ്ചായത്തിലെ സിഡിഎസ് മെമ്പർമാർ പങ്കെടുത്ത യോഗത്തിന് അസിസ്റ്റന്റ് സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി കെ നന്ദിയും പറഞ്ഞു
No comments