Breaking News

റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചു


രാജപുരം: ജില്ലയിൽ കനത്ത മഴ സാധ്യത തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം വ്യാഴാഴ്ച മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി.എഫ്.ഒ കെ. അഷ്റഫ് അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകും വരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ട്രക്കിങ്ങിനെത്തുന്ന സഞ്ചാരികളെ പനത്തടിയിൽ നിന്ന് തിരിച്ചയക്കും.കഴിഞ്ഞ അവധി ദിവസങ്ങളിൽ റാണിപുരത്തേക്ക് ഒട്ടേറെ സഞ്ചാരികളെത്തിയിരുന്നു.


No comments