Breaking News

കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം നടപടി കർശനമാക്കി പൊലീസ്‌ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. 307 പേർക്കെതിരെ കേസ്



കാഞ്ഞങ്ങാട് നടന്ന റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ഉടന്‍ തന്നെ ജാമ്യം ഇല്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും മുദ്രാവാക്യം വിളിച്ച ആള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. അബ്ദുല്‍ സലാം, ഷെരിഫ്, ആഷിര്‍, അയൂബ് പി.എച്, പി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്. ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ഉടനീളം പോലീസ് കര്‍ശനമായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. വര്‍ഗീയചുവ ഉള്ള മെസ്സേജുകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കും. ഗ്രൂപ്പുകളില്‍ ഇത്തരം മെസ്സേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ പ്രതി ചേര്‍ക്കും. ഇന്ന് മുതല്‍ രാത്രി കാലങ്ങളില്‍ കര്‍ശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുന്‍കരുതല്‍ ആയി അറസ്റ്റ് ചെയ്യും. അതിനിടെ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ വിദ്വേഷം ഉളവാക്കുന്ന സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസറഗോഡ് സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷണം നടത്തി അടുത്ത ദിവസം പ്രതികളെ അറസ്റ്റ് ചെയ്യും.

No comments