ജില്ലയിൽ പ്ലസ് ടു കോഴ്സ് ; 15 സ്‌കൂളിൽ 35 ബാച്ചിൽ സീറ്റ് കൂടും
കാസർകോട് : പ്ലസ്‌ടു കോഴ്‌സിൽ തിരക്ക് പരിഗണിച്ച് ജില്ലയിലെ 15 സ്‌കൂളുകളിൽ 35 ബാച്ചുകളിൽ സീറ്റെണ്ണം കൂടും. നിലവിൽ സീറ്റുകൾ ചിലയിടത്ത് ഒഴിവുണ്ടെങ്കിലും പരാതി പരിഗണിച്ചാണ് സർക്കാർ നടപടി. ഇതോടെ ജില്ലയിൽ എല്ലാ പ്ലസ് വൺ അപേക്ഷകർക്കും താൽപര്യമുള്ള കോഴ്‌സ് ലഭിക്കും.
സീറ്റെണ്ണം കൂടുന്ന സ്‌കൂളും ബാച്ചും
കുട്ടമത്ത് ജിഎച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരു ബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ് (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്‌കൂൾ: ബയോ സയൻസ് (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). നായന്മാർമൂല ടിഐഎച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരു ബാച്ച്), കംപ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ് (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). ആലംപാടി ജിഎച്ച്‌എസ്‌എസ്: ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). ചെർക്കള എച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരു ബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ് (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്).
ചട്ടഞ്ചാൽ എച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), കംപ്യൂട്ടർ സയൻസ് (ഒരു ബാച്ച്). ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). ഇരിയണ്ണി എച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), കംപ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ് (ഒരു ബാച്ച്). കുമ്പള എച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ്, ജ്യോഗ്രഫി (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്), ബങ്കര മഞ്ചശ്വരം എച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). തായന്നൂർ ജിഎച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ് (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്).
കൊട്ടോടി ജിഎച്ച്‌എസ്‌എസ്: ബയോ സയൻസ് (ഒരുബാച്ച്), ഹിസ്‌റ്ററി, എക്കണോമിക്‌സ്, ജ്യോഗ്രഫി (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). പെരുമ്പട്ട സി എച്ച് മുഹമ്മദ്‌കോയ സ്‌കൂൾ: ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). മംഗൽപ്പാടി എച്ച്‌എസ്‌എസ്: ഹിസ്‌റ്ററി, എക്കണോമിക്‌സ്, ജ്യോഗ്രഫി (ഒരു ബാച്ച്). അഡൂർ ജിഎച്ച്‌എസ്‌എസ്: ഹിസ്‌റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി (ഒരു ബാച്ച്), ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്). മൊഗ്രാൽ ജിവിഎച്ച്‌എസ്: ബിസിനസ് സ്‌റ്റഡീസ് (ഒരു ബാച്ച്).
No comments