Breaking News

മലയോരത്തെ ചെങ്കണ്ണ് ബാധ; വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിലെ നേത്രരോഗ വിദഗ്ദനെ സമീപിക്കാൻ നിർദ്ദേശം


വെള്ളരിക്കുണ്ട്: മലയോരത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ കുറേയധികം പേർക്ക് ചെങ്കണ്ണ് ബാധ പിടിപെട്ടു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിലെ നേത്രരോഗ വിദഗ്ദൻ ടിജോ പി ജോയി മറ്റ് ഓഫീസ് ഡ്യൂട്ടിക്ക് മറ്റ് സ്ഥാപനത്തിലേക്ക് പോകേണ്ടതാണ് എങ്കിലും ചെങ്കണ്ണ് ബാധിച്ചവരെ 10 മണിക്ക് പരിശോധിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ചെങ്കണ്ണ് ബാധിച്ചവർ ഓ പി ടിക്കറ്റ് എടുത്ത് വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ പ്രത്യേക ഒപി യിൽ പത്തു മണിക്ക് തന്നെ എത്തിച്ചേരണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

No comments