ബാനം ഗവ.ഹൈസ്കൂളിൽ രക്ഷിതാക്കൾക്ക് സോപ്പ് നിർമ്മാണ പരിശീലനം
ബാനം: ബാനം ഗവ.ഹൈസ്കൂളിൽ രക്ഷിതാക്കൾക്കായി സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. രക്ഷിതാക്കൾ സ്വയംതൊഴിലിൽ പ്രാപ്തി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവൃത്തിപരിചയ സ്പെഷ്യലിസ്റ്റ് അധ്യാപിക എ.വി മൃദുലകുമാരിയാണ് പരിശീലനം നൽകിയത്. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, വൈസ് പ്രസിഡന്റ് പി.മനോജ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് രജിതഭൂപേഷ്, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ എന്നിവർ സംബന്ധിച്ചു. ടീച്ചർ കോഡിനേറ്റർമാരായ അനൂപ് പെരിയൽ, അനിത മേലത്ത്, സ്റ്റുഡന്റ് കോഡിനേറ്റർമാരായ അനാമിക ഹരീഷ്, കെ.ആവണി എന്നിവർ നേതൃത്വം നൽകി.
No comments