Breaking News

കമ്പവലിയിൽ കേരളത്തിന് സ്വർണ്ണം നേടിക്കൊടുത്ത സെൻ്റ്.ജോസഫിൻ്റെ അഭിമാനതാരം ദേവമിത്രയ്ക്ക് വെള്ളരിക്കുണ്ട് ടൗണിൽ ഊഷ്മള സ്വീകരണം


വെള്ളരിക്കുണ്ട്: ചെന്നൈയിൽ വെച്ച് നടന്ന അണ്ടർ  13 ദേശീയ വടംവലി  മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് സുവർണ്ണ നേട്ടം കൊയ്ത് സെന്റ് ജോസഫ്സ് യുപി സ്കൂൾ വെള്ളരിക്കുണ്ടിലെ അഭിമാന താരമായി  മാറിയ ദേവമിത്രക്ക് പൗരാവലിയുടെ സ്വീകരണം.

വെള്ളരിക്കുണ്ട് ടൗണിൽ വെച്ച്  സ്കൂൾ മാനേജ്മെന്റിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട  അനുമോദന ചടങ്ങ്  വ്യത്യസ്ത മേഖലയിൽ പെട്ടവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

 സ്കൂൾ മാനേജർ വെരി. റവ ഡോ. ജോൺസൺ അന്ത്യാംകുളം  ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, പിറ്റിഎ പ്രസിഡണ്ട് പ്രിൻസ് ജോസഫ്, വെള്ളരിക്കുണ്ട്  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ, പൗരാവലി കോഡിനേറ്റർ ജോർജ് തോമസ്, സ്കൂൾ ലീഡർ മാസ്റ്റർ നന്ദകിഷോർ പി ടി, എന്നിവർ ചടങ്ങിൽ. ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെന്റ് ജോസഫ്സ് യുപി സ്കൂൾ പ്രധാനാധ്യാപിക  സിസ്റ്റർ റെജീനാമ്മ മാത്യു സ്വാഗതവും  സൗമ്യ ടി. യു, നന്ദി പ്രകാശനവും നടത്തി. ചടങ്ങിൽ  സെന്റ് ജൂഡ്സ് എച്ച് എസ് എസ് വെള്ളരിക്കുണ്ട് പ്രധാനാ ധ്യാപിക അന്നമ്മ കെ എം, നിർമ്മലഗിരി എൽപിഎസ് വെള്ളരിക്കുണ്ട് പ്രധാനാധ്യാപിക സിസ്റ്റർ ടെസ്സിൻ  പി വി, സെന്റ് ജൂഡ്സ് എച്ച്എസ്എസ് അധ്യാപകൻ ജിമ്മി മാത്യു, പ്രസാദ് പരപ്പ (വടംവലി കോച്ച് ) പിടിഎ പ്രതിനിധികളായ ജയപ്രകാശ്, ജോഷി, റോയി, പ്രിൻസി, സ്മിത. ജാൻസി  എന്നിവരും സംബന്ധിച്ചു

No comments