കണ്ണൂരിൽ ബാറിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാൻ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
No comments