കാസർഗോഡ് പുത്തിഗെയിൽ മരം ദേഹത്ത് വീണ് ആറാം ക്ലാസുകാരി മരിച്ചു
സ്‌ക്കൂളിന് സമീപത്തെ മരം കടപുഴകി ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പുത്തിഗെ അംഗഡിമൊഗര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഇശത് മിന്‍ഹ(11)യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം യൂസഫ്-ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓടിക്കൂടിയവര്‍ ഉടന്‍ മരം മുറിച്ചുനീക്കി വിദ്യാര്‍ത്ഥിനിയെ പുറത്തെടുത്ത് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
No comments