Breaking News

പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്ര: കർഷകമോർച്ചയുടെയും, സി.പി.സി.ആർ.ഐ കാസറഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക യോഗം സംഘടിപ്പിച്ചു


 കാസറഗോഡ്: പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടനം രാജസ്ഥാനിലെ ബിക്കാനീറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.രാജ്യത്താകമാനം ഒന്നര ലക്ഷത്തോളം കേന്ദ്രങ്ങളാണ് പ്രവർത്തനമാരംഭിക്കുന്നത്കേരളത്തിൽ ആദ്യഘട്ടത്തിൽ 880 സമൃദ്ധി കേന്ദ്രങ്ങൾക്ക് തുടക്കമായി. കർഷകർക്ക് കുറഞ്ഞ നിരക്കിലും, സബ്സിഡിയും നൽകി വളങ്ങളും, കീടനാശിനിയും ഈ കേന്ദ്രങ്ങൾവഴി ലഭ്യമാക്കും.പൂർണമായും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി കേന്ദ്രങ്ങൾ മുഖേന കാർഷിക മണ്ണ് പരിശോധനയുൾപ്പെടെ കാർഷിക ശാസ്ത്രജ്ഞൻമാരുടെ സേവനവും ലഭ്യമാക്കും. കർഷക ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകമോർച്ചയുടെയും, സി.പി.സി.ആർ.ഐ കാസറഗോഡിൻ്റെയും ആഭിമുഖ്യത്തിൽ കർഷക യോഗവും, തത്സമയ സംപ്രേക്ഷണവും നടന്നു. രവീശന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.അഗസ്റ്റിൻ അധ്യക്ഷനായി. കർഷകമോർച്ച സംസ്ഥാന സമിതിയംഗം ഡോ.ജയപ്രകാശ് നായിക് പദ്ധതികൾ വിശദീകരിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം ഹെഡ് ഡോ.ടി.എസ് മനോജ് സ്വാഗതവും, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപെഴ്സൻ പ്രമീളമജൽ നന്ദിയും പറഞ്ഞു.




No comments