Breaking News

മണിപ്പൂർ കലാപം; കേരള മഹിളാ സമഖ്യാ സൊസൈറ്റി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരപ്പയിൽ പ്രതിഷേധറാലി നടത്തി


പരപ്പ: കേരള മഹിളാ സമഖ്യാ സൊസൈറ്റി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പരപ്പയിൽ റാലി നടത്തി.

പരപ്പ മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി പരപ്പ ടൗണിലൂടെ സഞ്ചരിച്ച് ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുദ്രാവാക്യമുയർത്തി സമഖ്യ ജീവനക്കാരും വിവിധ പഞ്ചായത്തുകളിലെ ഫെഡറേഷൻ മെമ്പർമാരും, അംഗനവാടി ടീച്ചർമാരും കുടുംബശ്രീ അംഗങ്ങൾ കുട്ടികൾ എന്നിവരും പ്രതിഷേധ

മഹിളാസമഖ്യാ പ്രവർത്തകരായ എം.അനീസ,വിസുഷ, കാർത്യായനി എന്നിവർ പ്രകടന ജാഥയെ അതിസംബോധന ചെയ്ത് സംസാരിച്ചു റാലിയിൽ പങ്കെടുത്തു.

No comments