കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘം ഒന്നാം വാർഷികവും അനുമോദനവും നടത്തി
കൂരാംകുണ്ട് സൂര്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാർഷികം പി.വി ഭാസ്കരൻ (സെക്രട്ടറി മഹാത്മ വായനശാല ) ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡണ്ട് ശ്രീ. പി.വി ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ ആന്റണി വാർഷിക റിപ്പോർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിച്ച സംഘാംഗം വിജേഷ് ടി.വി.യെ അനുമോദിച്ചു.
വെള്ളരിക്കുണ്ട് തഹസീൽദാർ പി.വി. മുരളി ഉപഹാര സമർപ്പണം നടത്തി. പുതിയ ഭാരവാഹികളായി പി.എസ്.ബാബു സെകട്ടറി, ഗിരീഷ് ടി.എൻ ജോയിന്റ് സെക്രട്ടറി, പി.വി. ഷാജി പ്രസിഡണ്ട് , സണ്ണി പുന്നൂസ് വൈസ്.പ്രസിഡണ്ട് , ഭാസ്കരൻ പി.വി ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.
No comments