Breaking News

ലോറിയിൽ ചുറ്റിയിരുന്ന കയർ കുരുങ്ങി അപകടം; കാൽനടയാത്രികൻ മരിച്ചു




കോട്ടയം: ലോറിയിൽ ചുറ്റിയിരുന്ന കയർ കുരുങ്ങി അപകടമുണ്ടായി കാൽനടയാത്രികൻ മരിച്ചു. എംസി റോഡിൽ കോട്ടയം സംക്രാന്തിയിലാണ് സംഭവം. തേപ്പ്കടയിലെ ജീവനക്കാരൻ കട്ടപ്പന സ്വദേശി മുരളി ( 50 )ആണ് മരിച്ചത്.


ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമിഴ്നാട് സ്വദേശികളാണ്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അപകടത്തിൽ കാൽനട യാത്രികൻ്റെ ഒരു കാൽ അറ്റുപോയി. കയറിൽ കുരുങ്ങിയ ശരീരം നൂറു മീറ്ററോളം മുന്നോട്ട് പോയി. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എസ് എച്ച് മൗണ്ട് ഭാഗത്തു നിന്നാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്.


ബൈക്ക് യാത്രികരായ ദമ്പതികൾക്കും കയർ കുരുങ്ങി പരിക്കേറ്റിട്ടുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

No comments