Breaking News

'വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കണം' ; എൻജിഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ കൺവൻഷൻ സമാപിച്ചു


വെള്ളരിക്കുണ്ട് :  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ പോരാടുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വൻ വിജയമാക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് എൻജിഒ യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ കൺവൻഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി സുനിൽകുമാർ അധ്യക്ഷനായി.ഏരിയ സെക്രട്ടറി  കെ വിനോദ് കുമാർ സ്വാഗതവും എം പവിത്രൻ നന്ദിയും പറഞ്ഞു.

No comments