ഓഗസ്റ്റ് 9 ന് കൊല്ലത്ത് നടക്കുന്ന ആർവൈഎഫ് യുവജനറാലി വിജയിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ല കമ്മറ്റി യോഗം ചേർന്നു
കാഞ്ഞങ്ങാട്: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി ഉയർത്തിക്കാട്ടി വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള സിപിഎം നടപടികൾ ബിജെപിയെ ദൂര വ്യാപകമായി സഹായിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് ആർവൈഎഫ് ജില്ലാ കമ്മറ്റി. ജനങ്ങളെ ചിന്ന ഭിന്നമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങക്കെതിരെ, ക്വിറ്റ് ഇന്ത്യ ദിനത്തിൽ "ബഹു സ്വരതയുടെ ഇന്ത്യ ഏകത യുവറാലി "എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 9 ന് കൊല്ലത്ത് ആർ വൈ എഫ് യുവജന റാലി സംഘടിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായി ആർ വൈ എഫ് കാസറഗോഡ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടി ആർ വൈ എഫ് കേന്ദ്ര കമ്മിറ്റി അംഗം ശ്യാം പള്ളിശ്ശേരിക്കൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ആർ എസ് പി ജില്ല സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ കുക്കിൾ ബാലകൃഷ്ണൻ. റിജോ ചെറുവത്തൂർ, നാസിം ചാനടുക്കം, അർഷാദ് പവ്വൽ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു
No comments