'പാമത്തട്ട് ക്വാറിക്കെതിരെ അവസാനം വരെയും നിയമപോരാട്ടം തുടരും'; കോട്ടൻഞ്ചേരി-പാമത്തട്ട് സംരക്ഷണ സമിതി
കൊന്നക്കാട്: കോട്ടൻഞ്ചേരി മലനിരകളിൽ ഉള്ള പാമത്തട്ടു ക്വാറിക്ക് ബളാൽ പഞ്ചായത്ത് അനുമതി നൽകിയത് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പാർട്ടി ജനങ്ങൾക്കു നൽകിയ വാഗ്ദാനത്തിനു എതിരായ നിലപാടാണെന്നും പ്രസ്തുത കേസിൽ കോടതിയിലെ തോൽവി പഞ്ചായത്ത് ചോദിച്ചു വാങ്ങിയതാണെന്നും ഭരണസമിതിയിൽ പോലും ചർച്ച ചെയ്യാതെ ജൂനിയർ ആയ അഡ്വക്കേറ്റിനെ കേസ് നടത്താൻ ഏല്പിച്ചത് തന്നെ ആട്ടിമറിയുടെ ഭാഗമായിട്ടാണ് കാണുന്നതെന്നും കോട്ടൻഞ്ചേരി -പാമത്തട്ടു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു.
ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോലും പോകാതെ തിരക്കിട്ടു അനുമതി നൽകിയത് ആരെ സഹായിക്കാനാണെന്നും സമരസമിതി ഭാരവാഹികൾ ചോദിക്കുന്നു.
ഇപ്പോൾ വിധി വന്ന കേസിൽ കോട്ടൻഞ്ചേരി -പാമത്തട്ടു സംരക്ഷണ സമിതി കക്ഷി ആയിരുന്നില്ല. പ്രസ്തുത കേസിലും, തുടർന്നും അവസാനം വരെയും നിയമപോരാട്ടം തുടരാനാണ് സമര സമിതിയുടെ നിലപാടെന്ന് ക്വാറിവിരുദ്ധ സമര ഐക്യദാർഢ്യ സമിതി കൺവീനർ റിജോഷ് അറിയിച്ചു.
No comments