Breaking News

പാണത്തൂർ-സുള്ള്യ സംസ്ഥാനാന്തരപാതയിലെ തടസ്സങ്ങൾ നീക്കി കലക്ടർ പ്രഖ്യാപിച്ച രാത്രി യാത്ര നിരോധനം തുടരും


പാണത്തൂർ :  കനത്ത മഴയിൽ പാണത്തൂർ സുള്ള്യ സംസ്ഥാനാന്തരപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് വീണ കല്ലും മണ്ണും ഇന്നലെ വൈകിട്ടോടെ നീക്കം ചെയ്തു. വാർഡംഗം രാധാകൃഷ്ണ ഗൗഡ, പനത്തടി വില്ലേജ് ഓഫീസർ വിനോദ് ജോസ്, രാജപുരം പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. അതേസമയം ഈ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നു. മണ്ണിടിച്ചലിനെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച രാത്രി യാത്ര നിരോധനം തുടരും. വെള്ളിയാഴ്ച രാത്രിയാണ് ബാട്ടോളിയിൽ പാർശ്വഭാഗത്തെ മണ്ണിടിഞ്ഞത്.  ഇതേ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.  ഇന്നലെ രാവിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കനത്ത മഴയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തുടർന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. വൈകുന്നേരത്തോടെയാണ് മണ്ണ് നീക്കം ചെയ്യാനായത്. മഴ കുറഞ്ഞതിനു ശേഷം മാത്രമേ രാത്രി യാത്ര നിരോധനം നീക്കുകയുള്ളു എന്ന് റവന്യൂ അധികൃതർ പറഞ്ഞു.

No comments