Breaking News

കഥ പറഞ്ഞ്.. കഥ പറഞ്ഞ്.. കഥോത്സവം പരപ്പ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കഥോത്സവം എഴുത്തുകാരൻ ഡോ: വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു


പരപ്പ: പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷ കേരള ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തില്‍ പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി അവരുടെ ശേഷികള്‍ പ്രകടിപ്പിക്കാൻ സജീവമായ സാധ്യതകള്‍ നല്‍കുന്ന  പരിപാടിയായ കഥോത്സവം ഉദ്ഘാടനം പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

കഥ പറയൽ ഉദ്ഘാടനം അധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ ഡോ: വിനോദ് കുമാർ പെരുമ്പള കുട്ടികളോട് കഥകൾ പറഞ്ഞ് നിർവഹിച്ചു. പ്രിൻസിപ്പാൾ എസ് എം ശ്രീപതി , സജിത മുരളി, ജിതേഷ് കമ്പല്ലൂർ ,രമണി കെ തുടങ്ങിയവർ കുട്ടികളോട് കഥകളിലൂടെ സംവദിച്ചു. പരപ്പയിലെ കലാ പ്രവർത്തക ത്രിവേണി ടീച്ചറും 

അധ്യാപകരും രക്ഷിതാക്കളും  കുട്ടികളും  കഥകൾ പറഞ്ഞ് കഥോത്സവം മനോഹരമാക്കി.


പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന് വേണ്ടിയും വിവിധ ശേഷികള്‍ ആര്‍ജ്ജിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ വര്‍ഷക്കാലം നടപ്പിലാക്കുന്ന പത്ത് ഉത്സവങ്ങളിലെ ആദ്യ ഉത്സവമാണ് കഥോത്സവം.

ജൂലൈ മാസത്തിൽ ബി ആര്‍ സി യിലെ മുഴുവന്‍ ഗവണ്‍മെന്റ് അംഗീകൃത  പ്രീസ്‌കൂളുകളിലും സ്‌കൂള്‍തല  കഥോത്സവങ്ങള്‍ നടക്കും.

No comments