Breaking News

ജനസംഖ്യ സ്ഥിരത പക്ഷാചരണത്തിൻ്റെ സ്ഥാപനതല ഉത്‌ഘാടനം പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ നടന്നു


രാജപുരം: ജനസംഖ്യ സ്ഥിരത പക്ഷാചരണവുമായി ബന്ധപ്പെട്ട് സ്ഥാപനതല ഉത്‌ഘാടനം വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂടംകല്ലിൽ വെച്ച് നടന്നു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം പദ്മകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ബ്ലോക്ക്‌ പ്രസിഡന്റ്‌  എം ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ രേഖാ സി, അംബിക പി എച്ച് ൻ എന്നിവർ സംസാരിച്ചു, ജന പ്രധിനിധികൾ ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു മെഡിക്കൽ ഓഫീസർ ഡോ.സി സുകു സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ നന്ദിയും പറഞ്ഞു

No comments