Breaking News

താലൂക്ക് സപ്ലൈ ഓഫീസ് സ്പെഷ്യൽ സ്ക്വാഡ് വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി


വെള്ളരിക്കുണ്ട്: പൊതു വിപണി പരിശോധിക്കാനും വിലക്കയറ്റം തടയുന്നതിനുമായുള്ള  സർക്കാർ നിർദേശ പ്രാകാരം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് ഇന്ന് വെള്ളരിക്കുണ്ട് ടൗണിലെ പലചരക്ക് കടകൾ ,പച്ചക്കറി കടകൾ ,ഫ്രൂട്ട് സ്റ്റാളുകൾ ബേക്കറികൾ ,ചിക്കൻ സ്റ്റാൾ ഫിഷ് സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

പരിശോധനയിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകളിൽ നാളെ തന്നെ ആയത് പ്രദർശിപ്പിക്കാനുള്ള കർശന നിർദേശം നൽകി.അല്ലാത്ത പക്ഷം അവശ്യവസ്തു നിയമപ്രകരമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന താണെന്ന് അറിയിച്ചു. കടകളിൽ വിൽക്കുന്ന അരിയുടെ പർച്ചേസ് ബില്ല് നിർബന്ധമായും കടകളിൽ സൂക്ഷിക്കണമെന്ന് നിർദേശം നൽകി .വാങ്ങിയ വിലയിൽനിന്നും അമിത ലാഭം ഈടാക്കരുതെന്നും നിർദേശിച്ചു. 

       ബേക്കറി കളിൽ ഭരണികളിലും ഗ്ലാസ് അലമാരികളിലും മറ്റും സൂക്ഷിച്ച് വില്പന നടത്തുന്ന  ലൂസ് ഇനങ്ങളുടെ  വില അവയുടെ നേരെ എഴുതി പ്രദർ ശിപ്പിക്കണമെന്ന് കർശന നിർദേശം നൽകി. 

     പച്ചക്കറികൾ,ഫ്രൂട്ട്സ് സ്റ്റാൾ എന്നിവിടങ്ങളിൽ പഴകിയ ഇനങ്ങൾ യാതൊരു കാരണവശാലും നല്ലതുമയി കൂട്ടിക്കലർത്തി വെക്കരുതെന്ന കർശന നിർദേശം നൽകി. 

       എല്ലാ കടകളും ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പി ക്കേണ്ടതാണെന്നും അളവു തൂക്ക മെഷീനുകൾ ഉപഭോക്താക്കൾക്ക് കാണും വിധം തന്നെപ്രദർശിപ്പിക്കേണ്ടതാണെന്നും വ്യാപാരികൾ ഉപഭോക്താക്കൾ ആവശ്യപ്പെടാതെ തന്നെ വാങ്ങിയ സാധനങ്ങളുടെ ബില്ല് നൽകേണ്ടതെന്നും നിർദേശിച്ചു. ക്രമക്കേട് കണ്ടെത്തിയ മൂന്ന് കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി, അസിസ്റ്റൻ്റ് താലൂക്ക് സപ്ലൈ ഓഫീസർ ശ്രീമതി ദാക്ഷായണി  എ,  റേ ഷനിങ് ഇൻസ്പെക്ടർമാരായ രാജീവൻ കെ കെ, ശ്രീമതി ജാസ്മിൻ  കെ ആൻറണി,ജീവനക്കാരായ  ബിനോയ് ജോർജ്, വിശാൽ ജോസ് എന്നിവർ പങ്കെടുത്തു



No comments