Breaking News

വള്ളികടവ് കരുവങ്കയത്ത് 24കാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചു


മാലോം : ഇരുപത്തിനാല് വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി കരുവങ്കയത്തെ സുരേഷിന്റെ മകൻ അക്ഷയ് സുരേഷ് 24 ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിയനിലയിൽ കണ്ടത്. വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.കള്ള് ചെത്തും കൂലി തൊഴിലും ചെയ്ത് വരികയായിരുന്നു. വിവാഹിതനാണ്. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.

No comments