Breaking News

ജീവൻ രക്ഷ (ആത്മഹത്യ പ്രതിരോധം) എന്ന വിഷയത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പഞ്ചായത്ത് തല പരിശീലന പരിപാടി നടത്തി


കള്ളാർ: നാഷണൽ മെന്റൽ ഹെൽത്ത്‌ പ്രോഗ്രാമിന്റെ ഭാഗമായി ജീവൻ രക്ഷ (ആത്മഹത്യ പ്രതിരോധം ) എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ തല പരിശീലന പരിപാടി വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂടംകല്ലിൽ വെച്ച് സംഘടിപ്പിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി പ്രിയഷാജിയുടെ അധ്യഷതയിൽ പ്രസിഡന്റ്‌ ശ്രീ ടി കെ നാരായണൻ അവർകൾ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ശ്രീമതി രേഖ സി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ്‌ ചാക്കോ. മെമ്പർമാരായ ശ്രീമതി ലീലാഗംഗധരൻ. വനജ എന്നിവർ ആശംസകൾ നേർന്നു.ആരോഗ്യ പ്രവർത്തകർ പോലീസ് സേനാഗംങ്ങൾ. ആശാ പ്രവർത്തകർ മത സമുദായിക നേതാക്കൾ എന്നിവർ പങ്കെടുത്തു.മടിക്കൈ മെഡിക്കൽ ഓഫീസർ Dr ശ്രുതി ക്ലാസ്സ്‌ എടുത്തു മെഡിക്കൽ ഓഫീസർ Dr. സുകു സി അവർകൾ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ നന്ദിയും പറഞ്ഞു

No comments