'പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ഒ.പി പുനരാരംഭിക്കുക': ഡിവൈഎഫ്ഐ ബേളൂർ മേഖലാ സമ്മേളനം സമാപിച്ചു
ബേളൂർ: മഴക്കാലരോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ രാത്രികാല ഒ പി ഡോക്ടർമാരെ നിയമിച്ച് പുനരാരംഭിക്കണമെന്നും, അട്ടേങ്ങാനം - നായ്ക്കയം റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യണമെന്നും , പഞ്ചായത്തിന്റെ ഇടപെടലിലൂടെ ഓരോ വാർഡിലും കളിസ്ഥലം ലഭ്യമാക്കണമെന്നും ഡിവൈഎഫ്ഐ ബേളൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു . കുഞ്ഞിക്കൊച്ചിയിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം അമ്പിളി വി.പി ഉദ്ഘാടനം ചെയ്തു. വി. റനീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് അരവിന്ദൻ കുഞ്ഞിക്കൊച്ചി സ്വാഗതം പറഞ്ഞു. വി. ഇന്ദിര നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ പ്രസിഡന്റ് - വിൻസാദ് , സെക്രട്ടറി - രഘുനാഥ് . ട്രഷറർ -ശ്രീകുമാർ
No comments