Breaking News

കനത്ത മഴയിൽ മലയോരത്ത് നാശനഷ്ടം ; പ്ലാച്ചിക്കര - അട്ടക്കാട് -പുന്നക്കുന്ന് റോഡിൽ മണ്ണിടിഞ്ഞു കുന്നുംകൈയിൽ വീട്ടിന്റെ മുൻ വശം മണ്ണ് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായി


വെള്ളരിക്കുണ്ട്: ശക്തമായ മഴയിൽ  വെള്ളരിക്കുണ്ട് പ്ലാച്ചിക്കര - അട്ടക്കാട് പുന്നക്കുന്ന് റോഡിൽ മണ്ണിടിഞ്ഞു. വാഹന ഗതാഗതം തടസപ്പെട്ടു.തഹസിൽദാർ പി.വി മുരളിയുടെ നേതൃത്വത്തിൽ റവന്യൂ അധികാരികളും പഞ്ചായത്ത് അധികൃതരും  സ്ഥലം സന്ദർശിച്ചു.

കുന്നുംകൈയിൽ വീട്ടിന്റെ മുൻവശം മണ്ണ് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായി  ഇന്നലെ ഉണ്ടായ മഴക്കാണ് ചിറമ്മൽ അസിസിന്റെ വീട്ടിന്റെ മുൻവശം മണ്ണ് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായത് 

No comments