Breaking News

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ; പരപ്പയിൽ സ്വാഗതസംഘം രൂപീകരിച്ചു


പരപ്പ  : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പരപ്പയിൽ നടത്തുന്ന ശോഭായാത്ര വിജയപ്രദമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു.ആഘോഷ പ്രമുഖായി മധു വട്ടിപ്പുന്ന,സംയോജക് മുരളീധരൻ ഇ,സഹ സംയോജക് രവീന്ദ്രൻ പാലക്കിൽ,സമ്പർക്ക പ്രമുഖ് പ്രമോദ് വർണ്ണം, മഹേഷ്‌ പാലക്കിൽ, ഖജാൻജി കുഞ്ഞികൃഷ്ണൻ ഇ സോഷ്യൽ മീഡിയ ഹരിപ്രസാദ്, രാഹുൽ എൻ കെ എന്നിവരെ ആണ് തിരഞ്ഞെടുത്തത്.വി എൻ ഈശ്വരൻ മാസ്റ്റർ കരിച്ചേരി കുഞ്ഞമ്പു നായർ, വി വി സുരേന്ദ്രൻ, കെ ബാലൻമാസ്റ്റർ എന്നിവർ ആണ് സംഘാടകസമിതി രക്ഷാധികാരികൾ.യോഗത്തിൽ സന്തോഷ്‌ കാരയിൽ അധ്യക്ഷത വഹിച്ചു. ശോഭായാത്രക്ക് വേണ്ടിയുള്ള ആദ്യ സംഭാവന സി. കെ ശശി നമ്പ്യാർ സംഘാടകസമിതിയെ ഏൽപ്പിച്ചു.

No comments