തായന്നൂരിലെ കുടുംബശ്രീ പ്രവർത്തകയായ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ മർദ്ദനം അമ്പലത്തറ പോലീസ് കേസെടുത്തു
തായന്നൂർ: കുടുംബശ്രീ പ്രവർത്തകയായ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. കോടോം-ബേളൂർ പഞ്ചായത്ത് കുടുംബശ്രീ ഫീൽഡ് വർക്കർ തായന്നൂർ വേങ്ങച്ചേരി കോളനിയിലെ വി.രാധികയെയാണ്(35) ഭർത്താവ് കുട്ടിയടുക്കത്തെ രതീഷ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാവിലെ കുടുംബശ്രീ ഓഫീസിലേക്ക് പോകാൻ ബസ്റ്റോപ്പിലേക്ക് പോകുമ്പോൾ രതീഷ് വഴിയിൽ തടഞ്ഞുനിർത്തി മരവടികൊണ്ട് കാലിനും തുടയ്ക്കും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ഭർത്താവ് സ്ഥിരമായി പീഡിപ്പിക്കുകയാണന്ന് രാധിക അമ്പലത്തറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ രതീഷിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
No comments