Breaking News

ചങ്ങാതിക്കൂട്ടം 1998 വെള്ളരിക്കുണ്ട് സെന്റ്.ജൂഡ്സ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി സാമൂഹിക പ്രവർത്തക ദയാഭായി വിശിഷ്ടാതിഥിയായി


വെള്ളരിക്കുണ്ട് : 25 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും പഠിച്ചിറങ്ങിയ സ്കൂളിൽ സംഗമിച്ചു. പല കോണുകളിൽ നിന്നായി എത്തിയവർ പഴയ സഹപാഠികളായി മാറി ഗൃഹാതുരത്വം പകർന്ന സ്ക്കൂൾ ഓർമ്മകൾ അയവിറക്കി.
വെള്ളരിക്കുണ്ട് സെന്റ്. ജൂഡ് ഹൈസ്കൂൾ 1998 എസ്എസ്എൽസി ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷം ചങ്ങാതിക്കൂട്ടം 1998 എന്ന പേരിൽ വെള്ളരിക്കുണ്ട് സ്കൂളിൽവെച്ച് നടത്തിയ പരിപാടി വേറിട്ടതായി. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടന്ന വിപുലമായ ആഘോഷ പരിപാടി സ്കൂൾ മാനേജർ റവ. ഫാ. ജോൺസൺ  അന്ത്യാംകുളം ഉദ്ഘാടനം ചെയ്യുകയും 98 വർഷത്തിലെ അധ്യാപക-അനധ്യാപകരെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  അന്നമ്മ കെ എം അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക പ്രവർത്തക  ദയാഭായി വിശിഷ്ടാതിഥിയായി. 1998 വർഷത്തിലെ വിദ്യാർഥികളും അധ്യാപകരും അടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരായ തോമസ് അബ്രഹാം, ലിസമ്മ സ്കറിയ, മേരി ടി ഉലഹന്നാൻ, അഗസ്റ്റിൻ ജോസഫ്,  സിസ്റ്റർ ഗ്രേസ്  എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ സിസ്റ്റർ റോസ്മിൻ, ലിൻഡ ജോൺ, റോണി അഗസ്റ്റ്യൻ, ജിസ്മോൻ, പ്രസാദ്, സ്വപ്ന  എന്നിവരും സംസാരിച്ചു. മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉല്ലാസ് , രഘുവരൻ, അനീഷ്, ജോഷി, സുനിൽ, ഷായൽ,  സീന, വാസ്മ, അഭിലാഷ് എന്നിവർ നേതൃത്വം വഹിച്ചു.

No comments