Breaking News

വെള്ളരിക്കുണ്ട് പുന്നക്കുന്ന് സെൻ്റ്.മേരീസ് ചർച്ചിൻ്റെ നവീകരിച്ച 'മോൺസിഞ്ഞോർ മാത്യു എം ചാലിൽ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം' ആർച്ച് ബിഷോപ്പ് മാർ.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: പുന്നക്കുന്ന് സെന്റ് മേരീസ് ചർച്ച് നവീകരിച്ച മോൺസിഞ്ഞോർ മാത്യു എം ചാലിൽ പിതാവിൻ്റെ പേരിലുള്ള ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം തലശ്ശേരി  അതിരൂപതാ ആർച്ച് ബിഷോപ്പ് മാർ.ജോസഫ് പാംപ്ലാനി പിതാവ് ഉദ്ഘാടനം ചെയ്തു. ഇടവകാ വികാരി ഫാ. ആന്റണി പള്ളിക്കുന്നേൽ അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി ജിമ്മി മാത്യു, ക്ലബ്ബ് കോർഡിനേറ്റർ ജോം പരിപ്പീറ്റതോട്ടം, സജി പാലമറ്റം, ബേബി കോണിക്കൽ, ബാബു മുഞ്ഞനാട്ട്, സാജു കാക്കനാട്ട്, ലിജോ പൂവ്വത്തിങ്കൽ എന്നിവർ സംസാരിച്ചു. സമൂഹത്തിൽ പടരുന്ന ലഹരിയുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരത്തിൽ നിന്ന് യുവജനങ്ങളെ  മാറ്റി നിർത്താൻ കായിക മേഖല വളരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് മാർ. ജോസഫ് പാംപ്ലാനി പിതാവ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും, യുവജനങ്ങൾക്കുമായുള്ള ദീർഘകാല പരിശീലന പദ്ധതികൾ സെന്റ്. മേരീസ് ക്ലബ്ബ്  പുന്നക്കുന്ന് ആവിഷ്കരിച്ചിട്ടുണ്ട്.

No comments